play-sharp-fill
വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയറെ ഓഫീസിലെ മുറിക്കുള്ളിലാക്കി പഞ്ചായത്തംഗം കതക് അടച്ചെന്നും അപമാര്യാദയായി പെരുമാറിയെന്നും പരാതി; എരുമേലി പഞ്ചായത്ത് ഓഫിസിലാണ് സംഭവം; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയറെ ഓഫീസിലെ മുറിക്കുള്ളിലാക്കി പഞ്ചായത്തംഗം കതക് അടച്ചെന്നും അപമാര്യാദയായി പെരുമാറിയെന്നും പരാതി; എരുമേലി പഞ്ചായത്ത് ഓഫിസിലാണ് സംഭവം; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

എരുമേലി: വാര്‍ഡിലെ പദ്ധതികള്‍ നടപ്പിലാക്കാൻ മുൻകൈ എടുക്കുന്നില്ലാന്നോരോപിച്ച് വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയറെ ഓഫീസിലെ മുറിക്കുള്ളിലാക്കി പഞ്ചായത്തംഗം കതക് അടച്ചെന്നും അപമാര്യാദയായി പെരുമാറിയെന്നും പരാതി.

ആശുപത്രിയില്‍ ചികിത്സ തേടിയ എഇ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, അപമാര്യാദയായി പെരുമാറിയിട്ടില്ലെന്നും തന്‍റെ വാര്‍ഡിലെ മാത്രമല്ല പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും പദ്ധതികള്‍ അസിസ്റ്റന്‍റ് എന്‍ജിനിയറുടെ അനാസ്ഥ മൂലം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യം ഉന്നയിച്ചതിന്‍റെ പേരില്‍ കള്ളക്കേസ് നല്‍കിയിരിക്കുകയാണെന്നും അംഗം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്ക്ക് എരുമേലി പഞ്ചായത്ത്‌ ഓഫീസിലാണ് സംഭവം. അസിസ്റ്റന്‍റ് എന്‍ജിനിയര്‍ നവമി ആണ് ചികിത്സയിലാകുകയും പരാതി നല്‍കുകയും ചെയ്തത്. ടൗണ്‍ വാര്‍ഡ് അംഗം നാസര്‍ പനച്ചിയാണ് അപമാര്യാദയായി പെരുമാറിയെന്നും തന്നെ ഓഫീസിനുള്ളിലാക്കി പുറത്തുനിന്നു കതക് അടച്ചെന്നും അസിസ്റ്റന്‍റ് എന്‍ജിനിയര്‍ പറയുന്നു.

എന്നാല്‍ കതക് അടച്ചിട്ടില്ലെന്നു നാസര്‍ പറയുന്നു. ഓഫീസിനുള്ളിലെ ബഹളംകേട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തിയിരുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ പഞ്ചായത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ പത്തു ശതമാനം പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പടെ ആരോപിക്കുന്നുണ്ട്. അതേസമയം, അമിത ജോലിഭാരം മൂലം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ താമസം നേരിടുകയാണെന്ന് അസിസ്റ്റന്‍റ് എന്‍ജിനിയര്‍ പറഞ്ഞു.