വേനൽക്കാലമാണ് കരുതൽ വേണം..!  ആരോഗ്യ സംരക്ഷണത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലമാണ് കരുതൽ വേണം..! ആരോഗ്യ സംരക്ഷണത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ

അതി കഠിനമായ ചൂട്, അസ്വസ്ഥത, വിയർപ്പ് എന്നിവയെല്ലാം ചേർന്ന് വേനൽക്കാലം അസഹനീയമായി തുടങ്ങിയിരിക്കുന്നു. ഈ കാലാവസ്ഥയിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പുറത്തിറങ്ങുമ്പോഴൊക്കെ അതീവ ശ്രദ്ധാലുക്കളായിരിരിക്കണം നാമോരോരുത്തരും.

വർദ്ധിച്ചുവരുന്ന താപനില, നിർജ്ജലീകരണ സാധ്യത, ചർമ്മം ഇരുണ്ടതായി മാറുന്നത് ഇതെല്ലാം വേനൽക്കാലം നിങ്ങൾക്ക് സമ്മാനിക്കുന്ന വിനാശങ്ങളാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദ്രോഗം,പ്രമേഹം, വൃക്കരോഗം എന്നിവയുള്ളവർആരോഗ്യത്തിൽ അതീവ ശ്രദ്ധ
പുലർത്തണം. ശരീരതാപം വർധിക്കുക,
അമിതമായ ക്ഷീണം, ദാഹം, തലവേദന
തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. ചിലർക്ക്
തലകറക്കവും മൂത്രത്തിന്റെ അളവു
കുറയലും ദഹനത്തകരാറും
വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. പ്രായമേറിയവർ ഈ ഘട്ടത്തിൽ നിലവിലുള്ള രോഗങ്ങൾ നിയന്ത്രണവിധേയമാണോ എന്നു
നോക്കണം. ശരീരക്ഷീണം
കൂടുതലാണെങ്കിൽ എത്രയും വേഗം ചികിത്സ തേടണം. വെയിലേറ്റാൽ സൂര്യാതപത്തിനുള്ള സാധ്യതയുണ്ട്. വേനൽകാല ആരോഗ്യ സംരക്ഷണം എന്തെല്ലാമെന്ന് നോക്കാം.

. ശുദ്ധമായ തണുത്ത വെള്ളം അധികമായി കുടിക്കുക.

∙ ക്ഷീണം തോന്നുമ്ബോള്‍ മതിയായ വിശ്രമമെടുക്കുക.

∙ ഉച്ചനേരത്ത് പുറത്തിറങ്ങാതിരിക്കുക.

∙ കാറ്റു കടക്കുന്ന അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

∙ പഴങ്ങള്‍ അധികമായി കഴിക്കുക. ജൂസ്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കാം.

∙ ദിവസേന രണ്ടു നേരം കുളി പതിവാക്കുക.

∙ എരിവ്, പുളി, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക.

∙ വേനല്‍ക്കാലത്ത് പകല്‍മയക്കം ആകാമെന്ന് ആയുര്‍വേദം വിധിച്ചിട്ടുണ്ട്.