
സ്വന്തം ലേഖകൻ
കാസർഗോഡ്: കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് 9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെ എക്സൈസ് പിടികൂടിയത്.
കാസറഗോഡ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യും സ്ക്വാഡ് ഓഫീസ് പാർട്ടിയും ചേർന്നാണ് ഇവരെ പിടികൂടിയത്. റംസൂണയ്ക്കെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായി എ്ക്സൈസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, ഷിജിത്ത്. വി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി പി എസ്, എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ 23.11.2023 വരെ ഹോസ്ദുർഗ്ഗ് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.







