
എറണാകുളം: കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്
പള്ളിയിൽ പെരുന്നാൾ നടക്കുന്നതിനിടെ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. 15 ദിനം വീതം ഇരു വിഭാഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണ്. ഇപ്പോൾ ഓർത്തഡോക്സ് വിഭാഗത്തിന് ആണ് അനുവാദം ഉള്ളത്.
ഇതിനിടെ യാക്കോബായ വൈദികന് ആരാധനക്ക് അനുവാദം നൽകണം എന്നാവശ്യപ്പെട്ടത് ആണ് പ്രശ്നത്തിന് കാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ പേപ്പർ സ്പ്രേ അടിച്ചു എന്നും ആരോപണമുണ്ട്. സംഘർഷം കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.







