Spread the love

പത്തനംതിട്ട: ഹോട്ടല്‍ നടത്തുന്നവരെ കടയില്‍ കയറി മർദ്ദിച്ചതായി പരാതി.

video
play-sharp-fill

പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം നടന്നത്.
ഹോട്ടല്‍ നടത്തിപ്പുകാരൻ ടോണിക്കാണ് മർദ്ദനമേറ്റത്.

മൂന്ന് പേരാണ് ടോണിയെ മർദ്ദിച്ചത്. സംഭവത്തില്‍ അടൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടല്‍ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളില്‍ നിന്ന് ടോണി ഉപകരണങ്ങള്‍ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടുമാസത്തെ കാലയളവില്‍ ചെക്ക് നല്‍കുകയും ആയിരം രൂപ പ്രതിദിനം നല്‍കാമെന്നുമായിരുന്നു കരാർ.

ഗ്യാസ് പ്രതിസന്ധി വന്നതോടെ കട കുറച്ച്‌ ദിവസം തുറന്നില്ല.
ഇതോടെ ആയിരം രൂപ നല്‍കുന്നത് മുടങ്ങി. അതിൻ്റെ വിരോധത്തില്‍ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് ടോണിയുടെ പരാതി.

പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറില്‍ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്.