Spread the love

മലപ്പുറം: രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.

video
play-sharp-fill

അറ്റകുറ്റപ്പണിക്കായി അയൽവാസിയുടെ വീട്ടിൽ അഴിച്ചുവെച്ചിരുന്ന ഗേറ്റിൽ കയറുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.