
സ്വന്തം ലേഖകൻ
മലപ്പുറത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗർഭിണിയായ യുവതി മരിച്ചു. പ്രിജി (31) ആണ് മരിച്ചത്. മലപ്പുറം ചന്തക്കുന്ന് യുപി സ്കൂളിന് മുന്നിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
ഭർത്താവ് സുധീഷിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു പ്രിജി. മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സുധീഷ് ഓടിച്ച സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ വീണ പ്രിജിയെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധീഷിന്റെ പരിക്ക് ഗുരുതരമല്ല.







