
ന്യൂഡൽഹി: തലസ്ഥാനത്തെ നടുക്കി യുവ ജഡ്ജിയുടെ അപ്രതീക്ഷിത വിയോഗം. ഡൽഹി സഫ്ദർജംഗ് എൻക്ലേവിലെ വസതിയിൽ അമൻ കുമാർ ശർമ്മ (30) എന്ന ജഡ്ജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്ന് വൈകുന്നേരമാണ് സംഭവത്തെക്കുറിച്ച് പൊലിസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും, മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 ജൂൺ 19-നാണ് അദ്ദേഹം ഡൽഹി ജുഡീഷ്യൽ സർവീസിൽ ഔദ്യോഗികമായി പ്രവേശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 ഒക്ടോബർ 18 മുതൽ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ (DLSA) ഫുൾടൈം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പൂനെയിലെ പ്രശസ്തമായ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018-ലാണ് അദ്ദേഹം നിയമബിരുദം പൂർത്തിയാക്കിയത്. അമൻ കുമാർ ശർമ്മയുടെ ഭാര്യയും ജഡ്ജിയാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഇതിൽ ഇളയ കുഞ്ഞിന് ഒൻപത് മാസത്തിൽ താഴെ മാത്രമാണ് പ്രായം.







