play-sharp-fill
ഇരു കൈകാലുകളും ബന്ധിച്ച്  പന്ത്രണ്ടുകാരി വേമ്പനാട്ടു കായൽ നീന്തിക്കടന്നു. നേട്ടം കൈവരിച്ചത് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവ്

ഇരു കൈകാലുകളും ബന്ധിച്ച് പന്ത്രണ്ടുകാരി വേമ്പനാട്ടു കായൽ നീന്തിക്കടന്നു. നേട്ടം കൈവരിച്ചത് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവ്

 

സ്വന്തം ലേഖകൻ

 

വൈക്കം : കൈയ്യും കാലുംബന്ധിച്ച്

വേമ്പനാട്ടുകായലിൽ ചാടിയ പന്ത്രണ്ടുകാരി ഒരു മണിക്കൂർ 13 മിനിട്ടുകൊണ്ട് കായൽ നീന്തിക്കടന്ന് കരയിലെത്തി. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകൾ ലയ ബി നായരാണ് കായൽ നീന്തിക്കടന്ന് ചരിത്രമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശനിയാഴ്ച രാവിലെ 8.30 -ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്കാണ് നാലര കിലോമീറ്റർ ദൂരം താണ്ടി ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്.

 

വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ച കരുത്തിലാണ് കേരളത്തിലെ ഏറ്റവും ദൂരക്കൂടുതലുള്ള വേമ്പനാട്ടു കായൽ ഇരു കൈകാലുകളും ബന്ധിച്ച് നീന്തിക്കടക്കാൻ ലയ തയാറായത്.

 

ഡോൾഫിൻ അക്വാട്ടിക് ക്ലബാണ് ഈ സാഹസിക നീന്തൽ പരിപാടിക്ക് നേതൃത്വം നൽകിയത്.

തുടന്നു ചേർന്ന അനുമോദന യോഗത്തിൽവൈക്കം എം എൽ എ സി.കെ. ആശ, കോതമംഗലം എം എൽ എ ആന്റണി ജോൺ തുടങ്ങിയവർ പങ്കെടുത്തു.