play-sharp-fill
“നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ”; പൊതുപരിപാടിയിൽ ചെന്നിത്തലയെ കളിയാക്കി മുഖ്യമന്ത്രി

“നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ”; പൊതുപരിപാടിയിൽ ചെന്നിത്തലയെ കളിയാക്കി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ എന്നായിരുന്നു പൊതുവേദിയിൽ മുഖ്യമന്ത്രി ചെന്നിത്തലയോട് ചോദിച്ചത്. വലിയ അഴീക്കൽ പാലം ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലം തുറന്ന ഈ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമെന്നായിരുന്നു സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞത്. ഇതിന് മറുപടിയായാണ് ഉദ്ഘാടന പ്രസംഗത്തിൽ നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചത്

തെരഞ്ഞെടുപ്പ് ഫലസൂചനകൾ വരുമ്പോൾ കോൺഗ്രസ് തോറ്റമ്പി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണത്തിലിരുന്ന പഞ്ചാബിൽ വെറും 18 സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.

ഇവിടെ 90 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ആംആദ്മി ഭരണം ഉറപ്പിച്ചു. ഉത്തർപ്രദേശിൽ വെറും നാല് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ഗോവയിലും ബിജെപിയാണ് ഭരണമുറപ്പിച്ചത്.