play-sharp-fill
ഞാൻ ഭയപ്പെടില്ല: കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ പഴയ വീഡിയോ ട്വീറ്റ് ചെയ്ത് കോൺഗ്രസ്

ഞാൻ ഭയപ്പെടില്ല: കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ പഴയ വീഡിയോ ട്വീറ്റ് ചെയ്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ പരാജയം രുചിക്കുകയാണ് കോൺഗ്രസ്. യുപിയിൽ കാടിളക്കി പ്രചാരണം നടത്തിയിട്ടും പ്രിയങ്ക ഗാന്ധിയെ പ്രചാരണ ചുമതല ഏൽപ്പിച്ചിട്ടും രണ്ടക്കം പോലും തികയ്ക്കാൻ കോൺഗ്രസിന് സാധിച്ചില്ല.

ഭരണത്തിലിരുന്ന പഞ്ചാബിൽ ചവറ്റുകൊട്ടയിലെന്ന പോലെയായി അവസ്ഥ. ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും പ്രതീക്ഷകൾ അവസാനിച്ചു

കനത്ത തോൽവിക്കിടയിലും കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് കൗതുകമുണർത്തുന്നത്. രാഹുലിന്റെ പഴയ ഒരു വീഡിയോ ആണ് ട്വീറ്റിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്‌താലും എനിക്ക് പേടിയില്ല’ എന്നാണ് ട്വീറ്റിൽ പറയുന്നത്.

രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് നിൽക്കുമ്പോഴാണ് രാഹുലിന്റെ വാക്കുകളിലൂടെ കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയത്. വീഡിയോയിൽ രാഹുൽ പറയുന്നത്.