ഭാര്യയുടെ മരണത്തിൽ പങ്കുണ്ടെന്ന് പരാതി ; നടൻ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ഭാര്യയുടെ മരണത്തിൽ തെലുങ്കു സിനിമാ-സീരിയൽ നടൻ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ മധുവിനു പങ്കുണ്ടെന്ന ഭാര്യാപിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീധനത്തിന്റെ പേരിൽ മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇതാണ് മകൾ ഭാരതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് പരാതിയിൽ വ്യക്തമാക്കുന്നു.
ഹൈദരാബാദ് സ്വദേശിയായ ഭാരതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യയെ കണ്ടെത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനിയറായിരുന്നു ഭാരതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സീരിയലുകളിൽ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു’- ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നേരത്തെ പറഞ്ഞിരുന്നത്.