കാമുകനൊപ്പം അടിച്ചുപൊളിക്കാൻ ഭർത്താവിനെ കമ്പിപ്പാരയ്ക്ക് അടിച്ചുകൊന്നു; കാമുകനും കാമുകിയും അറസ്റ്റിൽ

കാമുകനൊപ്പം അടിച്ചുപൊളിക്കാൻ ഭർത്താവിനെ കമ്പിപ്പാരയ്ക്ക് അടിച്ചുകൊന്നു; കാമുകനും കാമുകിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ
തൃശൂര്‍: കാമുകനൊപ്പം അടിച്ചുപൊളിക്കാൻ ഉറങ്ങിക്കിടന്ന ഭർത്താവിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഭാര്യയും കാമുകനും അറസ്റ്റിൽ. സ്വര്‍ണാഭരണ നിര്‍മ്മാണത്തൊഴിലാളിയായ ബംഗാള്‍ ഹുബ്ലി ഫരീദ്പുര്‍ ജയാനല്‍ മാലിക്കിന്റെ മകന്‍ മന്‍സൂര്‍ മാലിക്കാ[40]ണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രേഷ്മാബീവിയും (30) കാമുകൻ ബീരുവും (33) പൊലീസ് കസ്റ്റഡിയിൽ.

വഴക്കിനിടെ തന്നെ അടിക്കാനെടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി തിരിച്ചടിച്ചപ്പോള്‍ മാലിക്ക് കൊല്ലപ്പെട്ടെന്നായിരുന്നു ഭാര്യ രേഷ്മ ആദ്യം
പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ബീരു കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് രേഷ്മ പറഞ്ഞു.

ഇരുവര്‍ക്കും ഒന്നിച്ച്‌ ജീവിക്കാനാണ് മാലിക്കിനെ കൊലപ്പെടുത്തിയത്. എന്നാല്‍ എന്നാല്‍ ഉറങ്ങുകയായിരുന്ന മന്‍സൂറിനെ 12ന് രാത്രി കൊന്ന ശേഷം പിറ്റേന്ന് രാത്രി ഇരുവരും ചേര്‍ന്ന് താമസസ്ഥലത്ത് കുഴിച്ചിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തുവര്‍ഷത്തിലേറെയായി ചേര്‍പ്പില്‍ പാറക്കോവിലിലാണ് മന്‍സൂര്‍ താമസിച്ചിരുന്നത്. സ്വര്‍ണപണിക്ക് സഹായി ബീരുവിനെ കൊണ്ടുവന്നതും മന്‍സൂറായിരുന്നു. ബംഗാളിലെ സ്ഥലം സംബന്ധിച്ച തര്‍ക്കത്തിന്റെ പേരിലും നിസാര കാര്യങ്ങള്‍ക്കും മന്‍സൂര്‍ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.

കുടുംബപ്രശ്‌നങ്ങള്‍ ബീരുവുമായി രേഷ്മ പങ്കുവച്ചിരുന്നു. തുടര്‍ന്ന്, രണ്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലായെന്നാണ് പൊലീസിന് നല്‍കിയ മൊഴി. മന്‍സൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെങ്കിലും പോയി താമസിക്കാന്‍ ഒരു വര്‍ഷം മുന്‍പേ ഇവര്‍ തീരുമാനിച്ചിരുന്നത്രെ. ഇരുനില വാടകവീട്ടില്‍ മന്‍സൂറും കുടുംബവും മുകളിലും ബീരു താഴെയുമായിരുന്നു താമസം.

രാത്രി കള്ളു വാങ്ങിയെത്തിയ ബീരു, മന്‍സൂര്‍ മാലിക്കിന് ഒഴിച്ചുകൊടുത്തിരുന്നു. ഈ സമയം കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് നേരത്തേ ഉറക്കാനുള്ള തിരക്കിലായിരുന്നു രേഷ്മ. അതിനിടെ ലഹരിയില്‍ മന്‍സൂര്‍ ബോധമില്ലാതെ ഉറങ്ങുകയാണെന്ന് ബീരുവിനെ രേഷ്മ അറിയിച്ചു. തുടര്‍ന്ന് കരുതിവച്ചിരുന്ന കമ്പിപ്പാരയുമായെത്തിയ ബീരു മന്‍സൂറിന്റെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കമ്പിളിയില്‍ പൊതിഞ്ഞ് തൊട്ടടുത്ത മുറിയിലെ കുളിമുറിയിലേക്ക് മാറ്റി. നേരം പുലരാറായതോടെ മൃതദേഹം മറവു ചെയ്യുന്നത് തിങ്കളാഴ്ച രാത്രിയിലേക്ക് മാറ്റിവച്ചു. തുടര്‍ന്ന് വീടിന്റെ പിറകുവശത്ത് ചപ്പുചവറുകള്‍ കൂട്ടിയിടുന്നയിടത്ത് മൃതദേഹം കുഴിച്ചിട്ടു.

വീടിനടുത്തു തന്നെ മൃതദേഹത്തിന്റെ സാന്നിദ്ധ്യമുള്ളത് മനസിനെ ഉലച്ചെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മയും കാമുകനും കൂടി ചേര്‍പ്പ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഇവരുടെ സുഹൃത്ത് മന്‍സൂറിനെ അന്വേഷിച്ചെത്തിയിരുന്നു. ഇയാളോട് മന്‍സൂര്‍ നാട്ടില്‍ പോയെന്നാണ് രേഷ്മ പറഞ്ഞത്.