കോട്ടയത്തെ ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്.
സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്നും ഭക്ഷണം കഴിച്ച് നേഴ്സ് മരിച്ചിരുന്നു. ഇവിടെ നിന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചിട്ടേയില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വൻ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഹോട്ടലിനെതിരെ ഉയർന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നേഴ്സിന്റെ മരണത്തിന് മുൻപ് തന്നെ ഹോട്ടൽ പാർക്കിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെത്തി.