കേന്ദ്രസര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു; സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ്; തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാനാണ് പുതിയ നിയമം എന്ന് കേന്ദ്രസർക്കാർ

കേന്ദ്രസര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു; സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ്; തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാനാണ് പുതിയ നിയമം എന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വാട്‌സ് ആപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്‌സ് ആപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്‌സ് ആപ്പ് ഹര്‍ജിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാന്‍ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്.

സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാന്‍ സാധിക്കാത്തത്.

അതിനാല്‍ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എന്‍ക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്‌സാപ്പ് പറയുന്നത്

 

Tags :