അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺവിളി ശല്യം ഇനിയുണ്ടാകില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

സ്വന്തം ലേഖകൻ ആളുകൾക്ക് ശല്യമാവാറുള്ള സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് എത്തുന്നു. അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്നും മറ്റും നിരന്തരം കോളുകള്‍ വരുന്നവര്‍ക്കായി ‘സൈലന്‍സ് അൺനൗൺ കോളേഴ്സ്’ എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഫീച്ചര്‍ റിലീസായാല്‍ വാട്ട്‌സ്‌ആപ്പ് സെറ്റിങ്സില്‍ പോയി ‘silence unknown callers’ എന്ന ഫീച്ചര്‍ ഓണ്‍ ചെയ്യാം. അങ്ങനെ ചെയ്താല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ വോയിസ് കോളുകളും നിശബ്‌ദമാകും.ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സേവ് ചെയ്യാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നോ അജ്ഞാത നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ […]

കേന്ദ്രസര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു; സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ്; തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാനാണ് പുതിയ നിയമം എന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വാട്‌സ് ആപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്‌സ് ആപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്‌സ് ആപ്പ് ഹര്‍ജിയില്‍ പറയുന്നത്. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാന്‍ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് […]