സെക്സ് നിർത്തിയോ… സെക്സില്‍ ഏർപ്പെടാതിരുന്നാല്‍ ഗുരുതര ഹോര്‍മോണ്‍ തകരാറുകളും ആരോഗ്യപ്രശ്നങ്ങളും ; പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും

സെക്സ് നിർത്തിയോ… സെക്സില്‍ ഏർപ്പെടാതിരുന്നാല്‍ ഗുരുതര ഹോര്‍മോണ്‍ തകരാറുകളും ആരോഗ്യപ്രശ്നങ്ങളും ; പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും

Spread the love

സ്വന്തം ലേഖകൻ

ഏറെ നാള്‍ സെക്സില്‍ ഏർപ്പെടാതിരിക്കുന്നത് ആ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമത്രെ.

ശരീരത്തില്‍ സംഭവിക്കുന്ന ഹോർമോണ്‍ മാറ്റങ്ങളാണ് ഇതില്‍ പ്രധാനം. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് ഓക്സിടോസിൻ, ഡോപാമൈൻ, എൻഡോർഫിൻസ് തുടങ്ങിയ വിവിധ ഹോർമോണുകള്‍ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധങ്ങളിലെ അടുപ്പം, ആനന്ദം, റിലാക്സേഷൻ എന്നിവയെ ഒക്കെ ബൂസ്റ്റ് ചെയ്യുന്ന ഹോർമോണുകളാണിത്. സെക്സില്‍ ഏർപ്പെടാതിരുന്നാല്‍ ഈ ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കും. സ്വാഭാവികമായും ഒരാളുടെ മാനസികാവസ്ഥയെയും വൈകാരിക ക്ഷേമത്തെയും ബാധിക്കും.

ലൈംഗിക ബന്ധത്തിന്റെ അഭാവം വ്യക്തികള്‍ക്ക് അവരുടെ പങ്കാളിയുമായുള്ള ശാരീരികവും വൈകാരികവുമായ അടുപ്പം കുറയാൻ ഇടയാക്കിയേക്കാം. ഇത് വ്യക്തികളുടെ ബന്ധത്തെയും അടുപ്പത്തെയും ബാധിക്കാം. ചില വ്യക്തികളില്‍ ലൈംഗിക ബന്ധത്തിലെ കുറവ് നിരാശയ്ക്ക് കാരണമാകാറുണ്ട്. ലൈംഗിക വാഞ്‌ഛ, അതൃപ്‌തി, ആത്മവിശ്വാസക്കുറവ് എന്നീ വികാരങ്ങള്‍ക്കും ഇതു കാരണമായി മാറാറുണ്ട്.

ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യം, സമ്മർദ്ദം കുറയ്‌ക്കല്‍, പ്രതിരോധശേഷി വർധിപ്പിക്കല്‍ തുടങ്ങി ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. അതിനാല്‍തന്നെ സെക്സില്‍ ഏർപ്പെടുന്നത് നിർത്തിയാല്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചില വ്യക്തികളില്‍ ഏറെ നാളുകളായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാതെ ഇരിക്കുന്നത് ലൈംഗികാഭിലാഷം കുറയുന്നതിനും ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാവാനും കാരണമാവാറുണ്ട്.

ദീർഘനാള്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാതെ വരുമ്ബോള്‍ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും പഠനങ്ങള്‍ തള്ളി കളയുന്നില്ല. മാസത്തിലൊരിക്കലോ അതില്‍ താഴെയോ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്ന ആളുകള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണയോ അതില്‍ കൂടുതലോ തവണ സെക്സിലേർപ്പെടുന്നവരേക്കാള്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

സെക്‌സ് ഇല്ലെങ്കില്‍ പ്രോലക്‌റ്റിൻ, ഓക്‌സിടോസിൻ തുടങ്ങിയ സ്വസ്ഥമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകള്‍ നഷ്ടമാകും. രതിമൂർച്ഛ ശരീരത്തില്‍ എൻഡോർഫിനുകളും മറ്റ് ഹോർമോണുകളും പുറത്തുവിടാൻ കാരണമാകുന്നു, ഇത് തലവേദന, പുറംവേദന, കാലുകളിലെ വേദന എന്നിവയൊക്കെ കുറയ്ക്കാൻ സഹായിക്കും. ആർത്രൈറ്റിസ് വേദന, ആർത്തവ വേദന എന്നിവയുടെ കാഠിന്യം കുറയ്ക്കാനും സെക്സ് സഹായകമാവാറുണ്ട്.