play-sharp-fill
വെസ്റ്റ് നൈൽ ഫീവർ: സംസ്ഥാനത്ത് ആദ്യമരണം തൃശ്ശൂരിൽ, ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

വെസ്റ്റ് നൈൽ ഫീവർ: സംസ്ഥാനത്ത് ആദ്യമരണം തൃശ്ശൂരിൽ, ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

 

തൃശൂർ: വെസ്റ്റ് നൈൽ പനി ബാധിച്ച് വാടനപ്പിള്ളി, നടുവേലിക്കര സ്വദേശി മരിച്ചു. 79 വയസുള്ള രോഗി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. ഈ വർഷം വെസ്റ്റ് നൈൽ ബാധയെ തുടർന്നുള്ള ആദ്യ മരണമാണിത്.

 

രോഗിക്ക് വാർധക്യ സഹജമായ രോഗങ്ങൾ ഉണ്ടായിരുന്നതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. പനിയെ തുടർന്ന് രണ്ടാഴ്ച്‌ മുമ്പാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ രോഗം സ്ഥീരികരിച്ചത്.

 

ജില്ലയിൽ 70 വയസുള്ള കൊടുങ്ങല്ലൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണ്. തൃശൂർ ജില്ലയിൽ ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജില്ലാ വെക്ട‌ർ കൺട്രോൾ യൂണിറ്റ് വിവിധ 2011 മുതൽ സംസ്ഥാനത്ത് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

 

സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേർക്കാണ് വെസ്റ്റ്നൈൽ പനി സ്ഥിരീകരിച്ചിരിക്കുന്നത്.