ആകാശത്ത് വച്ച് നടന്ന വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തു; പങ്കെടുത്തത് 130 പേര്‍; എല്ലാവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയതാണെന്ന് കുടുംബം
സ്വന്തം ലേഖകന്‍
ചെന്നൈ: കൊവിഡ് മഹാമാരിക്കിടെയില്‍ ആകാശത്ത് വച്ച് വിവാഹിതരായി സോഷ്യല്‍ മീഡിയ കയ്യടക്കിയിരിക്കുകയാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടത്തിയത്. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്ന് ആകാശത്തുവച്ച് തന്നെ വിവാഹവും നടന്നു.
മെയ് 23 ന് തമിഴ്നാട് സര്‍ക്കാര്‍ ലോക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ തങ്ങളുടെ വിവാഹ ചടങ്ങ് അവിസ്മരണിയമാക്കാന്‍ തീരുമാനിച്ചത്. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേര്‍ വിവാഹിതരായത്. ചടങ്ങില്‍ പങ്കെടുത്ത 130 പേരും ഇവരുടെ ബന്ധുക്കളായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരെയും ആടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് വിമാനത്തില്‍ കയറ്റിയത്. എല്ലാവരുടേയും ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെന്ന് വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങല്‍ അവകാശപ്പെട്ടു. വിമാനത്തിലെ വിവാഹം വിഷയം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.