play-sharp-fill
പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; വടിവാളിൽ രക്തക്കറയും മുടിനാരിഴയും; ദുരൂഹം

പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; വടിവാളിൽ രക്തക്കറയും മുടിനാരിഴയും; ദുരൂഹം

സ്വന്തം ലേഖകൻ

പാലക്കാട്: ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കണ്ണന്നൂരിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് വടിവാളുകളാണ് കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഈ കൊലയ്ക്ക് ഉപയോ​ഗിച്ച ശേഷം ഉപേക്ഷിച്ചതാണോ ആയുധങ്ങൾ എന്നത് പൊലീസ് പരിശോധിക്കുന്നു.