കറുത്ത ഞായർ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് മുങ്ങിമരണങ്ങൾ; ആലപ്പുഴയിലും, അച്ചൻകോവിലിലും, മണിമലയിലും ഞെട്ടൽ മാറാതെ നാട്ടുകാർ; മൂന്നിടത്തും അപകടം ക്ഷണിച്ചുവരുത്തിയത് അശ്രദ്ധ

കറുത്ത ഞായർ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് മുങ്ങിമരണങ്ങൾ; ആലപ്പുഴയിലും, അച്ചൻകോവിലിലും, മണിമലയിലും ഞെട്ടൽ മാറാതെ നാട്ടുകാർ; മൂന്നിടത്തും അപകടം ക്ഷണിച്ചുവരുത്തിയത് അശ്രദ്ധ

സ്വന്തം ലേഖകൻ

പത്തനംതിട്ട: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് മുങ്ങിമരണങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. മുങ്ങി മരണങ്ങളുടെ വാർത്തയിൽ ഞെട്ടി നാട്ടുകാർ.

മല്ലപ്പള്ളി ടൗണിനടുത്ത് മണിമലയാറ്റിൽ ബന്ധുവീട്ടിലെത്തിയ തിരുനെൽവേലി സ്വദേശികളായ വിദ്യാർത്ഥികളുടെ മുങ്ങി മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. കാര്‍ത്തികും (16), ശബരിയുമാണ് (15) ഇന്നലെ വൈകിട്ട് മൂന്നരയോടെ മണിമലയാറ്റിലെ കയത്തില്‍ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറിന് കുറുകെയുള്ള പാലത്തിന് സമീപം കുളിക്കാനിറങ്ങിയത്. ഇവരില്‍ മൂന്ന് പേര്‍ മുങ്ങി മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവര്‍ നിലവിളിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അറിഞ്ഞത്.

നാട്ടുകാര്‍ ഈ വാർത്തയുടെ ഞെട്ടലില്‍ നില്‍ക്കവെയാണ് നാലരയോടെ കൈപ്പട്ടൂരിലെ അപകട വാര്‍ത്തയെത്തിയത്.

തുമ്പമണ്‍ റോഡിന് സമീപത്തായുള്ള കടവില്‍ കുളിക്കാനിറങ്ങിയ അടൂര്‍ ഏനാത്ത് സ്വദേശികളായ വിശാഖും (20) സുധീഷുമാണ് (25) ചുഴിയില്‍ പെട്ട് ജീവന്‍ പൊലിഞ്ഞത്. പുറമേ വലിയ ഒഴുക്ക് കാണാത്ത പ്രദേശത്ത് ബന്ധുവായ യുവാവ് അരുണിനൊപ്പമാണ് കുളിക്കാനിറങ്ങിയത്.

വൈകിട്ട് 5 മണിയോടെയാണ് ആലപ്പുഴയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബോട്ടു യാത്രയ്ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍ കായലില്‍ മുങ്ങി മരിച്ചത് പന്തളം കടയ്ക്കാട് കാക്കക്കുഴിയില്‍ അബ്ദുല്‍ മനാഫ് (42) ആണ് മരിച്ചത്.

കുട്ടനാട്ടിലെ വേണാട്ടുകാട് കായലിനു സമീപത്തായിരുന്നു അപകടം. ഹൗസ്ബോട്ടിന്റെ മുന്‍വശത്തുനിന്നു ചിത്രമെടുക്കുന്നതിനിടെ കൈവരിയില്‍ തട്ടി മനാഫ് വെള്ളത്തില്‍ വീഴുകയായിരുന്നു.