വാളയാർ കേസ് : അടിയന്തരവാദം കേൾക്കുമെന്ന് ഹൈക്കോടതി

വാളയാർ കേസ് : അടിയന്തരവാദം കേൾക്കുമെന്ന് ഹൈക്കോടതി

 

സ്വന്തം ലേഖകൻ

കൊച്ചി: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കേസിൽ അടിയന്തര വാദം കേൾക്കുമെന്ന് ഹൈകോടതി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പ്രതികൾക്ക് നോട്ടീസ് നൽകിയാലുടൻ വാദം കേൾക്കൽ ആരംഭിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാളയാർ കേസിലെ ആറ് പ്രതികളിൽ രണ്ട് പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാല് പേർക്ക് കൂടി ഇന്ന് നോട്ടീസയക്കും.

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. നിശ്ബദ നിരീക്ഷകനായാണ് കേസ് വാദം കേൾക്കുമ്പോൾ കോടതി ഇരുന്നത്. ഇക്കാര്യത്തിൽ പ്രോസിക്യൂട്ടർക്കും പാളിച്ച പറ്റിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വാളയാർ കേസിലെ കീഴ്‌കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group