play-sharp-fill

വാളയാർ കേസ് : അടിയന്തരവാദം കേൾക്കുമെന്ന് ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കേസിൽ അടിയന്തര വാദം കേൾക്കുമെന്ന് ഹൈകോടതി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പ്രതികൾക്ക് നോട്ടീസ് നൽകിയാലുടൻ വാദം കേൾക്കൽ ആരംഭിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാളയാർ കേസിലെ ആറ് പ്രതികളിൽ രണ്ട് പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാല് പേർക്ക് കൂടി ഇന്ന് നോട്ടീസയക്കും. വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. നിശ്ബദ […]

വാളയാർ : സിബിഐ അന്വേഷിക്കണം ; പെൺകുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

  സ്വന്തം ലേഖിക പാലക്കാട്: വാളയാർ പീഡനക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പ് ലഭിച്ചതിനാൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണം ഉൾപ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും പെൺകുട്ടികളുടെ കുടുംബം ആരോപിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും നൽകുമെന്ന് കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. കേസിൽ […]