വാളയാർ : സിബിഐ അന്വേഷിക്കണം ; പെൺകുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

വാളയാർ : സിബിഐ അന്വേഷിക്കണം ; പെൺകുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

 

സ്വന്തം ലേഖിക

പാലക്കാട്: വാളയാർ പീഡനക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പ് ലഭിച്ചതിനാൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണം ഉൾപ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും പെൺകുട്ടികളുടെ കുടുംബം ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും നൽകുമെന്ന് കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.

പോക്സോ കോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ ഇപ്പോൾ കേസ് പരിഗണിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. പെൺകുട്ടികളുടെ രക്ഷിതാക്കൾക്കോ, സർക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

വിധി പകർപ്പ് കിട്ടാൻ വൈകിയതിനാലാണ് കോടതിയിലെത്താൻ സമയമെടുത്തതെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം. കെപിഎംഎസ് ഏർപ്പെടുത്തിയ അഭിഭാഷകരാകും കുടുംബത്തിന് വേണ്ടി ഹാജരാകുക.