തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 333ൽ നിന്ന് 349 ലേക്ക് വർദ്ധിപ്പിച്ചു.ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 333ൽ നിന്ന് 349 ലേക്ക് വർദ്ധിപ്പിച്ചു.ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ.

Spread the love

ന്യൂഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ ദിവസക്കൂലി 16 രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.ഏപ്രിൽ ഒന്നു മുതൽ വേദന വർദ്ധനവ് തൊഴിലാളികൾക്ക് ലഭിക്കുന്നതാണ്.

ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയർന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചല്‍ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തില്‍ 333 രൂപയായിരുന്നത് 349 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.

ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാർ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചല്‍ പ്രദേശ് ഷെഡ്യൂള്‍ഡ് ഏരിയ 295, ഹിമാചല്‍ പ്രദേശ് നോണ്‍ ഹിമാചല്‍ പ്രദേശ് 236, ജമ്മു കശ്മീർ 259, ലഡാക്ക് 259, ജാർഖണ്ഡ് 245, കർണാടക 349. കേരളം 346, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂർ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളില്‍ 374, തമിഴ് നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാള്‍ 250, ആന്റമാൻ ജില്ല 329, നിക്കോബാർ ജില്ല 347, ദദ്ര നഗർ ഹവേലി 324, ദാമൻ ആൻഡ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 എന്നിങ്ങനെയാണ് പുതുക്കിയ വേതന ഘടന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group