അലക്കുകടവ് ശ്രീനാരായണപുരം ക്ഷേത്രത്തിൽ ഉത്സവം ഇന്നു സമാപനം

അലക്കുകടവ് ശ്രീനാരായണപുരം ക്ഷേത്രത്തിൽ ഉത്സവം ഇന്നു സമാപനം

Spread the love

 

ഒളശ: അലക്കുകടവ് 782-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം വക ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവം ഇന്നു സമാപിക്കും. ക്ഷേത്രം തന്ത്രി ബൈജു ദാസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വടയക്ഷിയമ്മ പ്രതിഷ്ഠ നടത്തി.

തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ രജിസ്ട്രേഷൻ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, കോട്ടയം എസ്എൻഡിപി യൂണിയൻ സെക്രട്ടറി ആർ. രാജീവ്, അയ്മനം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ദേവകി ടീച്ചർ, സുനിതാ അഭിഷേക്, ഗിന്നസ് അവാർഡ്‌ ജേതാവ് ശ്രീകാന്ത് അയ്മനം, ശാഖ പ്രസിഡണ്ട് പി.കെ. ദാസപ്പൻ, സെക്രട്ടറി സി.ആർ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. രാത്രി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

ഇന്നലെ വൈകുന്നേരം 6.30ന് കളഭം ചാർത്ത്, ദീപക്കാഴ്ച, നിറമാല സമർപ്പണം എന്നിവ നടന്നു. ബിബിൻ ഷായുടെ പ്രഭാഷണം, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘പാവവീട്’ എന്ന നാടകവും അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവ ദിവസത്തിന്റെ അവസാന ദിവസമായ ഇന്ന് വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 7ന് ഭക്തിഗാനമേള, പ്രസാദമൂട്ട് എന്നിവയുണ്ടാകും. രാത്രി 9ന് മഹാഗുരുതിയോടുകൂടി ഉത്സവം സമാപിക്കും.