നഗരസഭയിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ; തുടർ നടപടികൾക്ക് വിജിലൻസ് നിർദേശം

നഗരസഭയിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ; തുടർ നടപടികൾക്ക് വിജിലൻസ് നിർദേശം

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭ റവന്യു വിഭാഗത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിലും വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. നഗരസഭയിൽ ഒറ്റതവണ നികുതി അടച്ചതിലടക്കം ക്രമക്കേട് കണ്ടെത്തിയതായി സൂചനയുണ്ട്. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും നഗരസഭ റവന്യു വിഭാഗത്തിലുമാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്തെ നഗരസഭകളിലെ റവന്യു വിഭാഗത്തിലും, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും വൻ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ ഓഫിസുകളിൽ മിന്നൽ പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഴക്കൻ മേഖലാ സൂപ്രണ്ട് വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ നഗരസഭകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററിലും പരിശോധനയ്ക്കായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭ റവന്യു വിഭാഗത്തിൽ പരിശോധന നടത്തിയതിൽ കെട്ടിട നമ്പരിനായി നൽകിയ ഒറ്റതവണ ടാക്‌സിൽ വൻ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം നഗരസഭയിൽ നികുതി അടച്ചതിന്റെ രേഖയില്ലാത്ത 11 ഫയലുകൾ കണ്ടെത്തി. ചങ്ങനാശേരി നഗരസഭയിൽ 52 ഫയലുകൾ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ നഗരസഭയിലും ചേർത്തല നഗരസഭയിലും സമാന രീതിയിൽ ഒറ്റ തവണ നികുതി അടയ്ക്കാത്ത ഫയലുകൾ കണ്ടെത്തിയിട്ടുണ്ട്

ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ജില്ലാ പ്രോജക്ട് ഓഫിസിൽ നടത്തിയ പരിശോധനയിൽ കാഴ്ച ശകതി ഇല്ലാത്ത കുട്ടികൾക്കായി വാങ്ങിയ കണ്ണടകളിലും ബധിരരായ യുവക്കൾക്കു ശ്രവണ സഹായി അടക്കമുള്ളവയുടെ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഈ സാധനങ്ങൾ വിതരണം ചെയ്ത ശേഷം ഈ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും, ജില്ലാ പ്രോജക്ട് ഓഫിസുകളിലും നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാർ അടിസ്ഥാനത്തിൽ ജിവനക്കാരെ നിയമിക്കുന്നതെന്നു കണ്ടെത്തി. ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫിസിൽ നടത്തിയ പരിശോധനയിൽ പഠന സാധനങ്ങളും, ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ വെളിയനാട് ഓഫിസിൽ നടത്തിയ പരിശോധനയിൽ 30 സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്നതിനായി, ജില്ലാ പ്രോജക്ട് ഓഫിസിൽ നിന്നും നൽകിയ പുസ്തകങ്ങൾ 13 ഇടത്ത് മാത്രമാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തി.

വിവിധ പരിപാടികൾക്കായി നൽകിയ ഫണ്ടുകൾ കൃത്യമായി വിതരണം ചെയ്തതായി കണ്ടെത്തിയെങ്കിലും, ഇത് എങ്ങിനെ ഉപയോഗിച്ചു എന്നത് സംബന്ധിച്ചുള്ള യാതൊരു രേഖയും ഇവിടങ്ങളിൽ എങ്ങും ഉണ്ടായിരുന്നില്ല. വിജിലൻസ് ഡിവൈഎസ്പിമാര്യ എൻ.രാജൻ, എം.കെ മനോജ്, എ.കെ വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, രാജൻ കെ.അരമന, എസ്.ബിനോജ്, കെ.എൻ രാജേഷ്, ടിപ്‌സൺ തോമസ് മേക്കാടൻ, കെ.സദൻ, ഋഷികേശ് നായർ, എൻ.ബാബുക്കുട്ടൻ, കെ.വി ബെന്നി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.