വീട്ടിൽ നിന്നുള്ള ഭക്ഷണം വേണമെന്ന് ചിദംബരം; ജയിൽ എല്ലാവർക്കും ഒരുപോലെയെന്ന് ഹൈക്കോടതി

വീട്ടിൽ നിന്നുള്ള ഭക്ഷണം വേണമെന്ന് ചിദംബരം; ജയിൽ എല്ലാവർക്കും ഒരുപോലെയെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക

ന്യൂഡൽഹി: വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ ജയിലിൽ അനുവാദം നൽകണമെന്നാവശ്യപ്പെട്ട മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഡൽഹി ഹൈക്കോടതിയുടെ മറുപടി. ജയിലിൽ എല്ലാവർക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎൻഎക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം.

വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നൽകാൻ അനുമതി വേണമെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജയിലിൽ മറ്റ് തടവുകാർക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നൽകാൻ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന് 74 വയസ്സുണ്ടെന്ന് സിബൽ വീണ്ടും വാദിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം ജാമ്യത്തിനായുള്ള ചിദംബരത്തിൻറെ ഹരജിയിൽ ഡൽഹി ഹൈക്കോടതി സി.ബി.ഐയോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ മാസം 23 ന് ഹരജിയിൽ വാദം കേൾക്കും