വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ; പോലീസ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം മാരായമുട്ടം ചെമ്മണ്ണുവിളി റോഡരികത്ത് വീട്ടിൽ സാബു (46) ആണ് അറസ്റ്റിലായത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വീട്ടിൽ നിന്ന് എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. പിടികൂടിയ പാൻമസാല ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾക്ക് മാർക്കറ്റിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസിന്റെ നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനു എന്ന വ്യക്തി ഹോൾസെയിൽ കച്ചവടത്തിനായി സാബുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0
Tags :