വി.പി.എൻ വഴി അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു

വി.പി.എൻ വഴി അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു

 

സ്വന്തം ലേഖിക

കോട്ടയം : ഇൻറർനെറ്റിൽ അശ്ലീല വെബ്‌സൈറ്റുകൾ നിരോധിക്കുന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സർക്കാരും സമ്മതിച്ചു കഴിഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻ സർക്കാർ പോൺഹബ് ഉൾപ്പെടെ 857 അശ്ലീല സൈറ്റുകൾ നിരോധിച്ചിരുന്നു. സർക്കാരിൻറെ ഈ തീരുമാനം ഉപയോക്താക്കളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നോണം ‘വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) എന്ന സമാന്തര അശ്ലീല വെബ്‌സൈറ്റുകളിലൂടെ അവർ സംതൃപ്തി കണ്ടെത്തി.

തന്മൂലം ഈ വെബ്‌സൈറ്റുകളുടെ ഉപയോഗത്തിൽ 400% വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് 857 അശ്ലീല വെബ്‌സൈറ്റുകൾക്ക് വിലക്ക് വീണത്.

അതിനുശേഷം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രാജ്യത്തെ പ്രമുഖ ഇൻറർനെറ്റ് സേവന ദാതാക്കളോട് ഈ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം മരവിപ്പിക്കാൻ നിർദ്ദേശിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2) അനുസരിച്ച് അശ്ലീല വെബ്‌സൈറ്റുകളുടെ ഉള്ളടക്കം അധാർമികവും അശ്ലീലവുമാണെന്ന് അവർ പറയുന്നു.

നിരോധനം നടപ്പിലാക്കിയ ശേഷം, റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ ഉൾപ്പെടെയുള്ള മറ്റ് ടെലികോം ഓപ്പറേറ്റർമാർ ഈ അശ്ലീല വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം നിർത്തലാക്കി. എന്നാൽ മറുവശത്ത് ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനെ വിമർശിക്കുക മാത്രമല്ല, വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ (വിപിഎൻ), പ്രോക്‌സികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലൂടെ നിരോധിത വെബ്‌സൈറ്റുകൾ സന്ദർശിക്കാനും തുടങ്ങി.

മൊബൈലിൽ വിപിഎൻ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ നിരോധിത അശ്ലീല വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് 405% വർദ്ധിച്ചു. ഇതിനുശേഷം, വിപിഎൻ വഴി അശ്ലീല വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യുന്നവരുടെ എണ്ണം 57 ദശലക്ഷമായി വർദ്ധിച്ചതായി ലണ്ടൻ ആസ്ഥാനമായുള്ള വിപിഎൻ അവലോകന സ്ഥാപനമായ ടോപ്പ് 10 വിപിഎൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും 2018 ഒക്ടോബറിനും 2019 ഒക്ടോബറിനുമിടയിൽ ഡൗൺലോഡ് ചെയ്ത വിപിഎൻ മൊബൈൽ ആപ്ലിക്കേഷനുകൾ അടിസ്ഥാനമാക്കിയാണ് കണക്കുകൾ.

നിരോധനം നടപ്പാക്കിയ ഉടൻ തന്നെ വിപിഎൻ തിരയലിൽ പെട്ടെന്ന് കുതിച്ചു ചാട്ടം ഉണ്ടായതായി അവലോകന സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 2018 ഒക്ടോബറിനും 2018 ഡിസംബറിനുമിടയിൽ, മൊബൈൽ വിപിഎൻ ഡൗൺലോഡുകളുടെ എണ്ണം ശരാശരി പ്രതിമാസം 66% ആയി ഉയർന്നു.

ഇന്ത്യയിലെ മിക്ക വിപിഎൻ സേവനങ്ങളും സൗജന്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഡാറ്റ വിറ്റ് അവർ പണം സമ്ബാദിക്കുന്നു. രാജ്യത്തെ ഒരു കോടി പത്തു ലക്ഷം ഉപയോക്താക്കൾ സൗജന്യ ടർബോ വിപിഎൻ ഉപയോഗിക്കുന്നു.

അതേസമയം, 70 ലക്ഷം ഉപയോക്താക്കൾ സോളോ വിപിഎൻ, ഹോട്ട് സ്‌പോട്ട് ഷീൽഡ് ഫ്രീ എന്നിവയാണ് ഇഷ്ടപ്പെടുന്നത്. പണമടച്ചുള്ള സേവനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, എക്‌സ്പ്രസ് വിപിഎൻ ഒരു കോടി എട്ട് ലക്ഷം ഉപയോക്താക്കളാണുള്ളത്.