വി.പി.എൻ വഴി അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു

  സ്വന്തം ലേഖിക കോട്ടയം : ഇൻറർനെറ്റിൽ അശ്ലീല വെബ്‌സൈറ്റുകൾ നിരോധിക്കുന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സർക്കാരും സമ്മതിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻ സർക്കാർ പോൺഹബ് ഉൾപ്പെടെ 857 അശ്ലീല സൈറ്റുകൾ നിരോധിച്ചിരുന്നു. സർക്കാരിൻറെ ഈ തീരുമാനം ഉപയോക്താക്കളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നോണം ‘വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) എന്ന സമാന്തര അശ്ലീല വെബ്‌സൈറ്റുകളിലൂടെ അവർ സംതൃപ്തി കണ്ടെത്തി. തന്മൂലം ഈ വെബ്‌സൈറ്റുകളുടെ ഉപയോഗത്തിൽ 400% വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പറയുന്നു. […]