ഐസ് ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി; കോഴിക്കോട് ആറാം ക്ലാസുകാരന്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം
സ്വന്തം ലേഖകൻ
കോഴിക്കോട്:ആറാക്ലാസുകാരന്വഐസ്ക്രീം കഴിച്ചതിനു പിന്നാലെ ഛർദ്ദിയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്ത സംഭവത്തിൽ ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) മരിച്ചത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഞായറാഴ്ച വൈകീട്ട് ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ച അസ്വസ്ഥതകള്‍ വര്‍ധിച്ചു. ഇതേതുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊയിലാണ്ടി പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു. ഐസ്‌ക്രീം വിറ്റ കട താല്‍ക്കാലികമായി അടച്ച് സീല്‍ ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി.
മരണകാരണം ഐസ്‌ക്രീം കഴിച്ചതാണെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അഹമ്മദ് ഹസന്‍ ചങ്ങരോത്ത് എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.