play-sharp-fill
കൊവിഡ് മൂന്നാം തരംഗം: വാക്സിൻ എടുത്തത് കൊണ്ടു മാത്രം കൊവിഡിനെ തടയാനാവില്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് മൂന്നാം തരംഗം: വാക്സിൻ എടുത്തത് കൊണ്ടു മാത്രം കൊവിഡിനെ തടയാനാവില്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊവിഡ് മൂന്നാം തരംഗം എത്തി; വാക്സിന്‍ കൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.

കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലെത്തിയതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായും വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഇനിയും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.