play-sharp-fill
അധ്യാപക ദിനത്തോടനുബന്ധിച്ച് വോയ്സ് വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ കൈമാറും

അധ്യാപക ദിനത്തോടനുബന്ധിച്ച് വോയ്സ് വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ കൈമാറും

തിരുവനന്തപുരം : വോയ്സ് വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രഥമ “ഗുരുവന്ദനം” “ഗുരു ശ്രേഷ്ഠ” ഈ വർഷത്തെ “ഏറ്റവും നല്ല സ്‌കൂൾ” എന്നീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് വോയ്സ് വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്‌സൺ അജിതപിള്ള അറിയിച്ചു.


പി. അശോക് കുമാർ ( ഗുരു വന്ദനം, ഗുരു ശ്രേഷ്‌ഠ പുരസ്കാരം ) കെ. കൃഷ്ണൻകുട്ടി (ഗുരു ശ്രേഷ്ഠ) രമാമണി ബി. പി. (ഗുരു ശ്രേഷ്ഠ) റാണി എൻ. ഡി ( ഗുരു ശ്രേഷ്ഠ) പ്രസന്ന കുമാർ. സി. വി ( ഗുരു ശ്രേഷ്ഠ) ഷർമിളാ ദേവി. എസ് ( ഗുരു ശ്രേഷ്ഠ) വേണുഗോപാൽ. എം. ജി (ഗുരു ശ്രേഷ്ഠ) സിന്ധു. പി. ആർ ( ഗുരു ശ്രേഷ്ഠ) ചിത്രാ ദേവി. സി. എസ് ( ഗുരു ശ്രേഷ്ഠ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവൺമെന്റ് ഹൈസ്‌കൂൾ കാലടി കാലടി,തിരുവനന്തപുരം മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.