Friday, April 24, 2026

സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം (54) അന്തരിച്ചു; മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജിന്‌ കൈമാറും.

Spread the love

തൃശ്ശൂർ ;തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അർബുദ ചികിത്സക്കായി കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. കേരള പ്രവാസിസംഘം ചൂണ്ടല്‍ പഞ്ചായത്ത്‌ കമ്മിറ്റി

video
play-sharp-fill

അംഗവും നാടക്‌ സംസ്ഥാന കമ്മിറ്റിയംഗവുമായ സോബി സൂര്യഗ്രാമത്തിന് 1992, 94, 96 വർഷങ്ങളില്‍ സംസ്ഥാന അമേച്വർ നാടക പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.

1992 ല്‍ ഇർഷാദ് അലിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത കാക്കാലൻ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. 1994 ല്‍ സക്കീർ ഹുസൈൻ്റെ മ്യൂസിക്‌ ഓഫ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെസേർട്ടിനൊരുക്കിയ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. അയനസ്‌കോയുടെ കാണ്ടാമൃഗം, കണ്ണൂർ മയ്യില്‍ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ ‘ഇരുള്‍വഴിയിലെ കനല്‍ നക്ഷത്രം’ എന്നിവയും ശ്രദ്ധേയമായി.

സൈലൻസ് എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടവാങ്ങല്‍. യുഎഇയിലും കേരളത്തിലുമായി നാല്‍പ്പതോളം നാടകങ്ങളും നിരവധി തെരുവ്

അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തൃശൂർ മെഡിക്കല്‍ കോളേജിന്‌ കൈമാറും.
തൃശ്ശൂർ ചൂണ്ടല്‍ പയ്യൂർ കണ്ണംഞ്ചേരി ഭാസ്കരൻ-ജാനകി ദമ്ബതികളുടെ മകനാണ്‌. ഭാര്യ: സ്മിത. മകൻ: അമൻ ഭാസ്.