Thursday, April 23, 2026

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവം; കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം: ശബ്ദസന്ദേശം പുറത്ത്

Spread the love

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മരിച്ചത് ഈ മാസം ആറിനാണ്. മരിക്കുന്നതിനു മുൻപ് കൃഷ്ണൻ മകന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്.

ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് ജീവൻ ഒടുക്കിയതെന്നാണ് ശബ്ദസന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസിയായ ഷൈജുവില്‍ നിന്നാണ് കൃഷ്ണൻ പണം കടം വാങ്ങിയത്. ഷൈജുവിന്റെ പേര് പറഞ്ഞ് ക്രൈംബ്രാഞ്ചില്‍ നിന്നുള്ള സംഘം എന്ന് പറഞ്ഞാണ് രണ്ടുപേർ ഭീഷണിപ്പെടുത്തിയത് എന്നും കുടുംബം വ്യക്തമാക്കുന്നു.

15,000 രൂപ കടം വാങ്ങിയതിന് 3.5 ലക്ഷം രൂപ തിരികെ ചോദിച്ചെന്നുമാണ് കൃഷ്ണന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.