Thursday, April 23, 2026

 ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന അവകാശ വാദവുമായി വീണ്ടും മുസ്ലിംലീഗ്: ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ശേഷമാകാം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകളെന്നും ക്രാൺഗ്രസിനോട് മുസ്ലിം ലീഗ് നോതാക്കള്‍ പറഞ്ഞു.

Spread the love

മലപ്പുറം: മുഖ്യമന്ത്രി തർക്കത്തില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി മുസ്ലിംലീഗ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തർക്കം അനവസരത്തിലാണെന്നാണ് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തില്‍ വിമർശനം ഉയർന്നത്.
ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ലീഗിന് അഭിപ്രായം ഉണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്നും യോഗത്തില്‍ പറഞ്ഞു.

video
play-sharp-fill

കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ അനവസരത്തിലാണ്. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ലീഗിന് അഭിപ്രായം ഉണ്ട്. കോണ്‍ഗ്രസ്‌ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ പിന്തുണക്കും. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ട്. കോണ്‍ഗ്രസാണ് അത് നല്‍കേണ്ടത്. ചർച്ച നടത്തി സാമൂഹിക അന്തരീക്ഷം മലിനമാക്കി നേടേണ്ടതല്ല ഉപമുഖ്യമന്ത്രി സ്ഥാനമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമർശനം ഉയർന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ച വീണ്ടും ഉയർന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും വലിയ ഘടക കക്ഷിയാണ് ലീഗ്. കോണ്‍ഗ്രസ് നേതാക്കള്‍ അനവസരത്തിലുള്ള മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്നാണ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തില്‍ മുതിർന്ന നേതാക്കള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ചർച്ചകള്‍ ഇപ്പോള്‍ നടക്കുന്നത് മുന്നണിക്ക് ശുഭകരമല്ലെന്ന് തുടങ്ങിയ പരമാർശങ്ങളും നോതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. മെയ് 4 വരെയെങ്കിലും ഇത്തരം ചർച്ചകള്‍ ഒഴിവാക്കണമെന്നും ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ശേഷമാകാം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകളെന്നും നോതാക്കള്‍ പറഞ്ഞു.