
കടുത്തുരുത്തി: കോതനല്ലൂരിൽ വീടും സ്‌ഥലവും ജപ്തി ചെയ്‌തു വീട്ടുകാരെ ഇറക്കിവിട്ട ശേഷം വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി ബാങ്കിന്റെ കൊടുംക്രൂരത. കടുത്തുരുത്തി അർബൻ ബാങ്കാണു ഹൈക്കോടതി ഉത്തരവിൻ്റെ മറവിൽ ജപ്തി നടപടി സ്വീകരിച്ച ശേഷം വീട് തകർത്തത്.
കോതനല്ലൂർ മണ്ണാരം കലായിൽ അജികുമാറിന്റേതാണ് വീട് .ഭാര്യയും രണ്ടു പെൺമക്കളോടുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവര ഇറക്കിവിട്ട ശേഷമാണു വീട് ഇടിച്ചു നിർത്തിയത്.
വീടും, സ്‌ഥലവും ഉടമയിൽ നിന്നും തീ രിച്ചുപിടിക്കാൻ ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചിരുന്നു ബാങ്ക്. വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ ഇറക്കിവിടാൻ ബാങ്ക് അധിക്യതർ പോലീസ്, ഫയർ ഫോർഴ്സ്, അംബുലൻസ് എന്നിവയുടെ സഹായ ത്തോടെയാണ് എത്തിയത്. ജപ്തി സംഘത്തെ കണ്ട് അജികുമാർ അസ്വസ്‌ത പ്രകടിപ്പിച്ചതോടെ ഇവരെ അംബുലൻസിൽ കയറ്റി കടുത്തുരുത്തി കോ ഓപറേറ്റിവ് ആശുപത്രിയിലേക്കു മാറ്റി. ഈ സമയം അജി കുമാറിൻ്റെ ഭാര്യ സ വിത പുറത്തു ജോലിക്കു പോയിരിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 13 ന് ബാങ്ക് വീട് പൂട്ടി മറുതാക്കോലിട്ട് പൂട്ടിയതോടെ കടക്കെണി ആശ്വാസ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ബാങ്കിൻ്റെ മൂന്നിൽ അജി കുമാറും ഭാര്യ സവിതയും വിഷ ദ്രാവകവു മായി എത്തി ആത്മഹത്യ ഭീഷണി മുഴുക്കിയിരുന്നു. തുടർന്നു കടകെണി അശ്വാസ പ്രവർത്തകരുടെ നെത്യത്വത്തിൽ ഇവർ രാത്രി വീടിൻ്റെ താഴ് തകർത്തു വീടിനുള്ളിൽ താമസം ഉറപ്പിച്ചു. തുടർന്നു ബാങ്ക് ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ചാണു വീണ്ടും വീടും സ്‌ഥലവും കൈവശപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2011ൽ അജികുമാറി ന്റെ പേരിലുള്ള 33 സെൻ്റ് സ്‌ഥലവും വീടും ഈടുവച്ചു പലപ്പോഴായി 25 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. കോവിഡിനെ തുടർന്നു വായ്‌പ കുടിശികയായി. ഇപ്പോൾ 47 ലക്ഷം രൂപ ആയി ഈ തുക അടച്ചാൽ നടപടിയിൽ നിന്നും ഒഴിവാക്കാമെന്നു ബാങ്ക് അധിക്യതർ പറഞ്ഞതായി അജികുമാർ പറഞ്ഞു. എന്നാൽ ജപ്തി നടപടികൾ പൂർത്തിയാക്കാതെ കൈ വശപ്പെടുത്തിയ സ്വത്ത് വകകൾ മറ്റൊരു വ്യക്ത്‌ക്ക് 54 ലക്ഷം രൂപക്ക് മറിച്ചു വിറ്റെന്നാണു ബാങ്ക് പിന്നീട് അറിയിച്ചത് എന്ന് അജികുമാർ പറയുന്നത്.
47 ലക്ഷം രൂപ അടക്കാൻ തയ്യാറായെങ്കിലും സ്‌ഥലം വിട്ടു കൊടുക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 33 സെന്ററിൽ 16 സെൻ്റ് വിറ്റ് കടം തീർക്കാൻ ശ്രമിച്ചിട്ടും ബാങ്ക് അതിനും തയ്യാ റായില്ല. തുടർന്നു കടുത്തുരുത്തി പോലീസിൽ പരാതി നൽകി. പോലീസ് സംസാരിച്ചിട്ടും പരിഹാരമായിരുന്നില്ല. കടുത്തുരു ത്തി അർബൻ ബാങ്ക് കേന്ദ്രീകരിച്ച് ഭൂമാഫിയ വായ്‌പ കുടിശിയായ അവരുടെ വസ്‌തുവകകൾ കൈവശപ്പെടുത്താൻ ശ്രമം നടക്കുന്നതായും വീട്ടുകാർ ആരോപിക്കുന്നു









