Spread the love

ടെഹ്റാൻ : പശ്ചിമേഷ്യ വീണ്ടും അശാന്തം. യുദ്ധം കടുക്കുന്നു.

video
play-sharp-fill

ഇസ്രയേലിന് നേരെ ഇറാൻ അതിശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച ഇസ്രയേല്‍, ഇറാൻ നഗരങ്ങളില്‍ വൻ സ്ഫോടനങ്ങള്‍ നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ ടെഹറാൻ, തബ്റീസ്, ഇസ്ഫഹൻ, കറാജ് എന്നീ നഗരങ്ങളില്‍ തുടർ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു. ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആള്‍നാശത്തെക്കുറിച്ചോ ആക്രമണം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ല.

അതേ സമയം, ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത അനവധി മിസൈലുകള്‍ തങ്ങള്‍ വിജയകരമായി തകർത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേല്‍ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നല്‍കാൻ സൈന്യത്തിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി.