
മനില: ഫിലിപ്പീൻസിന്റെ തെക്കൻ മേഖലയെ ഞെട്ടിച്ച് ശക്തമായ ഭൂചലനം.
റിക്ടർ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപകമായി വൈദ്യുതിബന്ധം തകരാറിലാകുകയും ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ഓടുകയും ചെയ്തു.
മിന്റാനാവോ ദ്വീപില്‍ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്ക്പടിഞ്ഞാറായി ഭൂമിയുടെ 10 കിലോമീറ്റർ ഉള്ളിലാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 7.37ന് ( ഇന്ത്യൻ സമയം രാവിലെ 5:07) ആയിരുന്നു ഭൂചലനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജനങ്ങളോട് ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് മാറാനോ കൂടുതല്‍ ഉള്‍നാടുകളിലേക്ക് പോകാനോ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.’ തീരപ്രദേശത്തുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നല്കി. മൂന്ന് മീറ്റർ വരെ (10 അടി) ഉയരത്തിലുള്ള തിരമാലകള്‍ ഫിലിപ്പീൻസിലെ ചില ഭാഗങ്ങളിലുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ ഒരുമീറ്റർ (മൂന്നടി) ഉയരത്തിലാകും സുനാമി തിരമാലകള്‍ ഉണ്ടാകാൻ സാദ്ധ്യത. ജപ്പാനിലും സുനാമി മുന്നറിയിപ്പുണ്ട്.







