Spread the love

പീരുമേട് : പീരുമേട്ടിൽ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു.

video
play-sharp-fill

ഗുരുതരമായി പരുക്കേറ്റ പഴയ പാമ്പനാർ സ്വദേശി കുമാർ (44) ലാൻഡ്രം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനി, അതിഥി തൊഴിലാളി ആഷിക് ( 18 ) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമാറിന്റെ കാലുകൾ മുതൽ ശരീരംമുഴുവൻ കടിച്ചു, തലയിലും കടിയേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി മുറിവുകൾ ഉണ്ട്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ശരീരമാസകലം കടിയേറ്റിട്ടുണ്ട്.

ഇവരെ ലാൻഡ്രത്തു വച്ചാണ് പെൺകുട്ടിയെ നായ ആക്രമിച്ചത്.
പിരുമേട്, പാമ്പനാർ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.