ചെങ്കടലായി  ഏറ്റുമാനൂർ: ആവേശം നിറച്ച് വി.എൻ വാസവൻ

ചെങ്കടലായി ഏറ്റുമാനൂർ: ആവേശം നിറച്ച് വി.എൻ വാസവൻ

സ്വന്തം ലേഖകൻ

കോട്ടയം: ചെങ്കടലായി ഏറ്റുമാനൂർ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും ,സൗഹൃദം പുതുക്കിയും ജനനായകൻ. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ആർപ്പൂക്കര മഞ്ചാടിക്കരിയിൽ നിന്നായിരുന്നു വി.എൻ വാസവന്റെ പര്യടന തുടക്കം ,സുരേഷ് കുറുപ്പ് എം എൽ എ ,സി പി ഐ നേതാവ് വി.ബി ബിനു എന്നിവർക്കൊപ്പമെത്തിയ സ്ഥാനാർത്ഥിയെ ആവേശ പൂർവ്വം മഞ്ചാടിക്കരി വരവേറ്റു ,സ്വീകരണ ചടങ്ങിലേയ്ക്ക് ജനസാഗരം ഒഴുകി എത്തിയതോടെ ഒരു പൊതു സമ്മേളന പ്രതീതി ,എങ്ങും നിറയെ ആവേശം ,തുടർന്ന് കുമരകത്തേയ്ക്ക് ,നസ്രത്തിലും ,അട്ടിപ്പിടികയിലുമൊക്കെ ആവേശം അണപൊട്ടിയ സ്വീകരണം ,കോട്ടയം എം.എൽ.എ ആയിരിക്കെ അന്ന് മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുമരകത്ത് കുടിവെള്ളമെത്തിച്ചതും ,റോഡ് ഗതാഗതയോഗ്യമാക്കിയതും ,പ്രതിസന്ധികളിൽ കൂടെ നിന്ന് കൈ പിടിച്ചുയർത്തിയതും മറക്കാനാവില്ലെന്ന് നാട്ടുകാർ ,സ്വീകരണ കേന്ദ്രങ്ങൾ ചുവപ്പണിഞ്ഞ് ചെങ്കടൽ ആയി മാറി ,എവിടെയും തിങ്ങി നിറഞ്ഞ് ജനസമുദ്രം ,വളളം കളി പ്രേമികളുടെ നാട്ടിൽ പങ്കായം കൈമാറിയാണ് പലയിടത്തും സ്ഥാനാർത്ഥിയെ വരവേറ്റത് ,കോട്ടയത്തിന്റെ പകരക്കാരനില്ലാത്ത അമരക്കാരന് നാട് നൽകിയ അംഗീകാരത്തിന് തെളിവായി മാറി ഇ സ്വീകരണങ്ങൾ ,ഇടതു പക്ഷത്തെ നെഞ്ചേറ്റിയ അയ്മനവും സ്ഥാനാർത്ഥിയ്ക്ക് ഗംഭീര വരവേൽപ്പാണ് നൽകിയത് ,സ്ത്രീകളും, കുട്ടികളും ,വിദ്യാർത്ഥികളും ,തൊഴിലാളികളും സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകി എത്തി ,ആർപ്പൂക്കരയിലെ പനമ്പാലത്തും ,തൊണ്ണംകുഴിയിലും,, കണിയാം കുളത്തുമെല്ലാം അത്യുഗ്രൻ വരവേൽപ്പ് ,സൗഹൃദയ ജംഗ്ഷനിൽ കണികൊന്നയും, ,പൂച്ചെണ്ടും നൽകി കുട്ടികൾ ,അതിരമ്പുഴയിലെ വേലംകുളത്ത് ആയിരങ്ങളാണ് സ്ഥാനാർത്ഥിയെ വരവേറ്റത് ,വാദ്യമേളങ്ങളും ,ദീപാലംങ്കാരങ്ങളും ,കരിമരുന്ന് പ്രയോഗവുമൊക്കെ ആയി ഉത്സവ പ്രതീതി ജനിപ്പിച്ച സ്വീകരണം ,നീണ്ടൂർ രക്തസാക്ഷികളുടെ നാടും സ്നേഹം ചൊരിഞ്ഞ് സ്ഥാനാർത്ഥിയെ വരവേറ്റു ,എല്ലായിടത്തും പേരെടുത്ത് വിളിച്ച് സൗഹൃദം പുതുക്കി സ്ഥാനാർത്ഥി ,വാക്കുകളിലെ നന്മയും ,ആത്മാർത്ഥതയും തിരിച്ചറിഞ്ഞ് നാട്ടുകാരുംഏറ്റുമാനൂരിന്റെ മനസ്സ് ആർക്കൊപ്പം എന്ന് അരക്കിട്ടിറുപ്പിക്കുന്നതായി മാറി വി.എൻ വി യുടെ പര്യടനം ,ഏരിയാ സെക്രട്ടറി കെ.എൻ വേണുഗോപാൽ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എൻ രവി , എം.എസ് സാനു,, വി ജയപ്രകാശ് ,കെ അനിൽ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു