വിഴിഞ്ഞത്ത് പ്രതിഷേധ സുനാമി….! സ്ത്രീകളടക്കമുള്ള മത്സ്യ തൊഴിലാളികൾ  പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറിയത് കടലുപോലെ; പൊലീസുകാരുടെ കാലുകളെ പട്ടികല്ലു കൊണ്ട് അടിച്ചു ഒടിച്ചു; വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തു; ഫയലുകള്‍ എല്ലാം നശിപ്പിച്ചു; നിരവധി ഉദ്യോഗസ്ഥർക്ക്  പരിക്ക്; അക്രമത്തിന് മുന്നിൽ ഭയന്ന് വിറച്ച് വനിതാ പൊലീസുകാരും; അടിപതറി എഡിജിപി അജിത് കുമാർ; കൂപ്പുകുത്തി വിഴിഞ്ഞത്തെ പൊലീസിലെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍; നടന്നത് ഗുരുതര സുരക്ഷാ വീഴ്ച്ച

വിഴിഞ്ഞത്ത് പ്രതിഷേധ സുനാമി….! സ്ത്രീകളടക്കമുള്ള മത്സ്യ തൊഴിലാളികൾ പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറിയത് കടലുപോലെ; പൊലീസുകാരുടെ കാലുകളെ പട്ടികല്ലു കൊണ്ട് അടിച്ചു ഒടിച്ചു; വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തു; ഫയലുകള്‍ എല്ലാം നശിപ്പിച്ചു; നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്; അക്രമത്തിന് മുന്നിൽ ഭയന്ന് വിറച്ച് വനിതാ പൊലീസുകാരും; അടിപതറി എഡിജിപി അജിത് കുമാർ; കൂപ്പുകുത്തി വിഴിഞ്ഞത്തെ പൊലീസിലെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍; നടന്നത് ഗുരുതര സുരക്ഷാ വീഴ്ച്ച

സ്വന്തം ലേഖിക

തിരുവനന്തപുരം: വിഴിഞ്ഞത് ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലുപോലെ പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു പ്രതിഷേധക്കാര്‍. ലിജോ പി മണി എന്ന എസ് ഐയായിരുന്നു പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥര്‍. പൊലീസുകാരുടെ കാലുകളെ പട്ടികല്ലു കൊണ്ട് അടിച്ചു പ്രതിഷേധക്കാര്‍.

നിരവധി വനിതാ പൊലീസുകാരും സ്‌റ്റേഷനിലുണ്ടായിരുന്നു. അവരെല്ലാം അക്രമത്തിന് മുൻപില്‍ ഭയന്ന് വിറച്ചു. സ്ത്രീകളടക്കമുള്ള മത്സ്യ തൊഴിലാളികളായിരുന്നു പ്രതിഷേധത്തിന് എത്തിയത്. നിരവധി പൊലീസുകാര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. 17 പേര്‍ക്കാണ് ഗുരുതര പരിക്കുണ്ടായത്.

വിഴിഞ്ഞത്ത് പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്താല്‍ ഇത്തരത്തിലൊരു അക്രമം ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ പൊലീസിലെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്കും കഴിഞ്ഞില്ല. വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തു. സ്റ്റേഷനിലെ ഫയലുകള്‍ എല്ലാം അക്രമികള്‍ നശിപ്പിച്ചു. അങ്ങനെ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനിലെ പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലാക്കുന്നതാണ് അക്രമം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 15 പ്ലാറ്റൂണ്‍ ബറ്റാലിയന്‍ പൊലീസ് വിഴിഞ്ഞത്തുണ്ടാകണമെന്ന നിര്‍ദ്ദേശവും നടപ്പായില്ല. ഇതിനൊപ്പം നൂറില്‍ അധികം ലോക്കല്‍ പൊലീസും. വിഴിഞ്ഞത്ത് പ്രതിഷേധം ഉണ്ടായാല്‍ നേരിടാന്‍ വേണ്ട പൊലീസിനെ ഒരുക്കുന്നതിലും സംഭവിച്ചത് ഗുരുതര വീഴ്ച.

ഒരു പ്ലാറ്റൂണില്‍ 35ഓളം പൊലീസുകാരാണുള്ളത്. അതായത് ആയിരത്തില്‍ അധികം പൊലീസ് വിഴിഞ്ഞത്തുണ്ടാകണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതൊന്നും നടന്നിരുന്നില്ലെന്നതാണ് ഈ അക്രമം വ്യക്തമാക്കുന്നത്.

സമരക്കാരെ കര്‍ശനമായി നേരിടരുതെന്ന് നേരത്തെ പൊലീസിന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. പരമാവധി സംയമനം പാലിക്കാനായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ നേരിട്ടായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചത്.

പ്രതികളെ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനില്‍ തന്നെ സൂക്ഷിച്ചതും വലിയ വീഴ്ചയാണ്. തിരുവനന്തപുരത്തുകാരനാണ് എഡിജിപി അജിത് കുമാര്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായിരുന്നു. വിഴിഞ്ഞത്തെ കുറിച്ച്‌ നന്നായി അറിയാവുന്ന വ്യക്തി. എന്നിട്ടും ക്രമസമാധാന ചുമതല നോക്കുന്ന അജിത് കുമാറിന് പ്രതികളെ വിഴിഞ്ഞത്ത് സൂക്ഷിച്ചാല്‍ എന്തു സംഭവിക്കുമെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയി.

പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിതിഗതികള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ പരാജയമായി. വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിനെതിരേ സമരം ചെയ്യുന്നവര്‍ പൊലീസ് സ്റ്റേഷന്‍ വളയുകയായിരുന്നു.