play-sharp-fill
‘ഓണത്തിനൊരു മുറം പച്ചക്കറി…! എലിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ വിത്തുവണ്ടി പര്യടനം നടത്തി; രണ്ടായിരത്തിലധികം വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്തു

‘ഓണത്തിനൊരു മുറം പച്ചക്കറി…! എലിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ വിത്തുവണ്ടി പര്യടനം നടത്തി; രണ്ടായിരത്തിലധികം വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്തു

സ്വന്തം ലേഖിക

കോട്ടയം: കൃഷി വകുപ്പിന്റെ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ പ്രചരണാർത്ഥം എലിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ
നേതൃത്വത്തിൽ വിത്തുവണ്ടി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി.

വിത്തുവണ്ടിയിൽ കൃഷി വകുപ്പ് സൗജന്യമായി നൽകുന്ന പച്ചക്കറി വിത്തുകളും തൈകളും, കൃഷി രീതി വിവരിക്കുന്ന ലഘുലേഖകൾ, കുറ്റ്യാടി തെങ്ങിൻ തൈകൾ, എലിക്കുളം നാട്ടു ചന്ത പ്രവർത്തകർ നൽകിയ നാടൻ നടീൽ വസ്തുക്കൾ എന്നിവ കർഷകർക്കായി ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെണ്ട, മുളക്, തക്കാളി, വഴുതന എന്നിവയുടെ രണ്ടായിരത്തിലധികം വിത്തുകളും തൈകളുമാണ് സൗജന്യമായി വിതരണം ചെയ്തത്. തെങ്ങിൻ തൈകൾ ഒരെണ്ണത്തിന് 50 രൂപ നിരക്കിലാണ് വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ വിത്തുവണ്ടി പര്യടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഫ്ളാഗ് ഓഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സെൽവി വിത്സൻ അധ്യക്ഷയായിരുന്നു.

കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ
മാത്യൂസ് പെരുമനങ്ങാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, അഖിൽ അപ്പുക്കുട്ടൻ,
ദീപാ ശ്രീജേഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, എസ്.ഡി.എം.യു.പി സ്‌കൂൾ പ്രധാനധ്യാപിക കവിത കെ. നായർ, അധ്യാപകരായ മഞ്ജു എം. നായർ, അർജുൻ പി.നായർ, എലിക്കുളം നാട്ടു ചന്ത ഭാരവാഹികളായ വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, രാജു അമ്പലത്തറ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, വിത്സൺ പാമ്പൂരി, ഔസേപ്പച്ചൻ ഞാറയ്ക്കൽ എന്നിവർ പങ്കെടുത്തു.