ദുരിതം വിറ്റ് തിന്നുന്നവർ..! കിടപ്പുരോഗികളുടെ ദുരിതം ചിത്രീകരിച്ച് പണം പിരിക്കും; തട്ടിയെടുത്ത പണം ചോദിക്കുമ്പോൾ വീണ്ടും ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാമെന്ന് വാഗ്ദാനം; വിസ്മയ ന്യൂസ് സംഘത്തെ ചോദ്യം ചെയ്ത് പൊലീസ്; കോടികളുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചാരിറ്റി വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തന്‍കോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈവശപ്പെടുത്തി വിസ്മയ ന്യൂസ് സംഘം.
വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന്‍ അനീഷ്, നടത്തിപ്പുകാരന്‍ രജനീഷ്, അനീഷിന്‍റെ ഭാര്യ രമ്യ എന്നിവരെ പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലരവര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന ഷിജുവിന്‍റെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തത്.
സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം. രോഗി പണം ചോദിച്ചപ്പോള്‍ വീണ്ടും ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാമെന്ന് മാത്രമാണ് വിസ്മയാ ന്യൂസ് സംഘം പറയുന്നത്.
ഷിജുവിന് വേണ്ടി പിരിച്ച പണം കൊല്ലത്തെ മറ്റൊരു രോഗിക്ക് കൈമാറാനാണ് വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ മുഴുവന്‍ പരിശോധിച്ച് തുടര്‍ നടപടിയിലേക്ക് പോകാനാണ് പൊലീസ് നീക്കം.