കോട്ടയം നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു; നിരീക്ഷണത്തിനായി ആളുകളെ നിയോഗിച്ചു; മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി അധികൃതർ
സ്വന്തം ലേഖിക
കോട്ടയം: നഗരത്തില്‍ പലയിടങ്ങളിലായായി കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു.
11 ഡംപിംഗ് പോയിന്റുകളിലെ മാലിന്യമാണ് കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ചേര്‍ന്ന് നീക്കം ചെയ്ത് സംസ്കരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്‍.സാനു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എബി കുന്നേപറമ്പില്‍, നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
പ്രധാന മാലിന്യ പോയിന്റുകളായ കാരാപ്പുഴ തെക്കുംഗോപുരം, റസ്റ്റ് ഹൗസിന് എതിര്‍വശം, സമൂഹമഠത്തിന് സമീപം, പാരഗണ്‍, സി.എസ്.ഐ ശ്മശാനത്തിന് സമീപം, ആര്‍.എസ്.പി ഓഫീസിന് സമീപം, ഇന്‍കംടാക്സ് ക്വാര്‍ട്ടേഴ്സ്, കുട്ടികളുടെ ലൈബ്രറി, സി.പി.ഐ ഓഫീസിന് സമീപം, അനശ്വര തിയേറ്റര്‍, ശ്രീരംഗത്തിന് സമീപം തുടങ്ങി പതിനൊന്നു പോയിന്റുകളിലെ മാലിന്യമാണ് നീക്കിയത്.
വൃത്തിയാക്കിയ ഇവിടെ നിരീക്ഷണത്തിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്.
കൂടാതെ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു. പോയിന്റുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചതിലൂടെ മാലിന്യം തള്ളാനെത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി സമര്‍പ്പിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വി കെയറുമായി ചേര്‍ന്ന് നടത്തുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ഡി. ജയകുമാര്‍ അറിയിച്ചു.