മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?; നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്; മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; പൊലീസിന്റെ സമയോചിത ഇടപെടല്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കി

സ്വന്തം ലേഖകന്‍ കൊച്ചി: പൊന്നുരുന്നി സികെഎസ് സ്‌കൂളില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട ചെയ്തു. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനെതിരെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യ രംഗത്തെത്തി. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. എന്നാല്‍ എറണാകുളം എ.സി.പി എ. ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ സംഘര്‍ഷം ഒഴിവായി. ബിജെപി സ്ഥാനാര്‍ത്ഥി സജി വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീഡിയോ പകര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് ഇത് തടഞ്ഞു. ശേഷം […]

ഓടിളക്കിയുള്ള വോട്ടിംഗ് വൈറലാകുന്നു; പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടിംഗ് നടത്തുന്നു; വെളിച്ചക്കുറവുണ്ടെന്ന് പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല

സ്വന്തം ലേഖകന്‍ കോഴിക്കോട്: പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ് നടത്തുന്നു. കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്‌കൂളിലെ 131 എ ഓക്‌സിലറി ബൂത്തിലാണ് നാണംകെട്ട തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ വെളിച്ചക്കുറവ് അനുഭവപ്പെട്ട വോട്ടര്‍മാര്‍ ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാന്‍ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വെളിച്ചം കിട്ടാനായി മേല്‍ക്കൂരയിലെ ഓട് ഇളക്കാന്‍ […]