ഒറ്റ ദിവസം കൊണ്ട് യൂട്യൂബിൽ സുപ്പർ ഹിറ്റായി “കുണ്ടൻ “

ഒറ്റ ദിവസം കൊണ്ട് യൂട്യൂബിൽ സുപ്പർ ഹിറ്റായി “കുണ്ടൻ “

സ്വന്തംലേഖകൻ

കോട്ടയം : ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ ജീവിതം തുറന്നു കാട്ടുന്ന
” കുണ്ടൻ ” എന്ന ഹ്രസ്വ ചിത്രമാണ് പുതിയ വിവാദങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് . ഒറ്റ രാത്രി കൊണ്ട് യൂട്യൂബിൽ ക്ലിക്കായ ചിത്രം ഇതിനോടകം 1 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. ഷാഫി കെ അഹമ്മദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഷമീർ സൈഗോ  സംവിധാനം ചെയ്ത ചിത്രമാണ് കുണ്ടന്‍. തങ്ങളുടെ ദുരന്ത ജീവിതം സമൂഹത്തോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്വവര്‍ഗ്ഗാനുരാഗിയെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഒരു ലിപ് ലോക്ക് ചുംബനവും ബീപ് ഡയലോഗുമാണ് സിനിമയെ വിവാദത്തിലേക്ക് കൊണ്ടുപോകുന്നത്. ഇതൊരു കെട്ടിച്ചമച്ച കഥയല്ല എന്നും, ഇത്തരം ആളുകള്‍ നേരിടുന്ന സ്ഥിരം പ്രശ്‌നമാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് തന്നെയാണ് സിനിമ നിര്‍മിച്ചിരിയ്ക്കുന്നതും. സുധി സഞ്ജു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് വിഷ്ണുദാസ് ആചാര്യയാണ്. ഒരു വശത്ത് സദാചാര വിമർശനങ്ങൾ ഉയരുമ്പോഴും നിരവധി പേരാണ്‌ ചിത്രത്തെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം കാണാൻ..