അധ്യാപകരുടെ മാനസിക പീഡനം ; ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു

അധ്യാപകരുടെ മാനസിക പീഡനം ; ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു

 

സ്വന്തം ലേഖകൻ

പത്തനംതിട്ട : അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ട്രാൻസ്‌ജെൻഡർ വിദ്യാർഥിനി പ്ലസ് ടു പഠനം ഉപേക്ഷിച്ചു. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാർഥിനിയാണ് പഠനം ഉപേക്ഷിച്ച കാസർഗോഡ് പരവനടുകക്കം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ഗവർണറുടെയും പട്ടിക വർഗ്ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പരവനടക്കം ട്രൈബൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയത്. എന്നാൽ, ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.കുട്ടികളുടെ മുന്നിൽ വച്ച് ഇവർ അവഹേളിക്കുന്നുവെന്നും, പരാതി നൽകിയപ്പോൾ മാനസിക പീഡനം കൂടിയെന്നും പരാതിയിലുണ്ട്. എസ്എസ്എൽസിക്ക് മികച്ച മാർക്ക് നേടി നിയമ പോരാട്ടം നടത്തി, എട്ട് വർഷത്തിന് ശേഷമാണ് പ്ലസ്ടുവിന് ചേർന്നത്. സ്‌കൂൾ പിടിഎ അധികൃതരും സംശയത്തോടെ ചോദ്യങ്ങൾ ചോദിച്ചുവെന്ന് വിദ്യാർത്ഥിനി പറയുന്നു. ഇതിനുപുറമെ യുവജനോത്സവത്തിലുൾപ്പടെ അകറ്റി നിർത്തിയെന്നും ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group