ലഹരി ഉപയോഗം : സിനിമ ലൊക്കേഷനുകളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന

ലഹരി ഉപയോഗം : സിനിമ ലൊക്കേഷനുകളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : സിനിമ ലൊക്കേഷനുകളിൽ ലഹരിമുരുന്ന പരിശോധന ആരംഭിച്ച് എക്‌സൈസ് ഡിപ്പാർട്ട്‌മെൻറ്.നിർമാതാക്കളുടെ സംഘടനയുടെ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് സിനിമാ ലൊക്കേഷനുകളിൽ എക്സൈസ് ലഹരി പരിശോധന തുടങ്ങിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ വ്യക്തമാക്കി.

തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാൽ, ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അതേസമയം, ഏതൊക്കെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾ ശക്തമായത്. സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും എക്സൈസ് പരിശോധന നടത്തണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.